വൈ.എം.സി.എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൈ.എം.സി.എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു. സമാപന സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ന്യൂനപക്ഷങ്ങളെ നിസ്സാരമായി കാണുന്ന പ്രവണത അപകടകരമാണെന്നും മതേതര സമൂഹത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ പ്രസ്ഥാനമെന്ന നിലയിൽ നാടിൻ്റെ മതനിരപേക്ഷത ഉയർത്തിക്കാട്ടുവാൻ വൈ.എം.സി.എക്ക് സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി.

മുൻ റീജണൽ ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് സന്ദേശം നല്കി. സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, യൂണി – വൈ റീജണൽ ചെയർമാൻ അഖിൽ ജോൺ, കെ. റ്റി ചെറിയാൻ, സെക്രട്ടറി ഷാജി ജെയിംസ്, റീജണൽ സെക്രട്ടറി ഡോ. റെജി വർഗീസ്, അസോസിയേറ്റ് സെക്രട്ടറി സാംസൺ മാത്യു, അജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. റെജി മാത്യു, ഷാജി ജെയിംസ്, ഡോ. വിനോദ് രാജ്, റൂബിൾ രാജ്, ഡോ. റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ വിവിധ ദിവസങ്ങളിലെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...