യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി.ക്കാർ യോഗ പഠിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. വ്യക്തിത്വവികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വൈദ്യസഹായം നൽകാനുള്ള പരിശീലനവും നൽകുന്നുണ്ട്.

ഡ്രൈവർമാർക്ക് മൂന്നുദിവസവും കണ്ടക്ടർമാർക്ക് രണ്ടുദിവസവുമാണ് പരിശീലനം. ഡ്രൈവർമാർക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും. മികച്ച ഡ്രൈവിങ് ഉറപ്പാക്കാൻ ഡ്രൈവിങ് പരിശീലകരും, റോഡ്‌സുരക്ഷാ വിദഗ്ധരും ക്ലാസെടുക്കും. ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഉന്നത ഉദ്യോഗസ്ഥരും പരിശീലന വേദിയിലെത്തും. ആദ്യബാച്ചിലെ 350 ജീവനക്കാരുടെ പരിശീലനമാണ് കോവളം അനിമേഷൻ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ് സെന്ററിലും പുരോഗമിക്കുന്നത്. 31-ന് സമാപിക്കും. ഇതു വിലയിരുത്തി പരീശീലനപദ്ധതിയിൽ മാറ്റംവരുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...