കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 12-മത് അന്താരാഷ്ട്ര യോഗാദിനാചരണം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. “ആരോഗ്യപരമായ വാർദ്ധക്യം യോഗയിലൂടെ” എന്ന സന്ദേശവുമായി നടന്ന പരിപാടി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി അധ്യക്ഷത വഹിച്ചു. ‘യോഗയും ആരോഗ്യവും’ എന്ന വിഷയത്തില്‍ കോന്നി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ വൃന്ദ കെ. ക്ലാസ് നയിച്ചു. യോഗാചാര്യൻ  ദിലീപ് പി.എസ് യോഗ സന്ദേശവും പ്രദർശനവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ ബിജു സ്വാഗതം ആശംസിച്ചു.

വികസന സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ മോഹനൻ കാലായിൽ, ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ അജി കൊച്ചുകുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  കെപി ശിവദാസ്,  സുജിത്ത് ബാലഗോപാൽ, സ്കറിയ പനച്ചത്തറയിൽ, ജിൽഷ ഷാജി, ഇന്ദുകല വി., സംഗീത മനോജ്, സൂര്യകല ആർ., സിന്ധു ശശി, ബ്ലോക്ക് പഞ്ചായത്തംഗം സൗദ റഹീം, കവിത രാജ്, കോന്നി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സജിനിമോൾ എസ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....