സുരക്ഷാ 15 മിനിറ്റ് നേരം പിന്‍വലിച്ചാല്‍ കൊലചെയ്യപ്പെടും ; യോഗി ആദിത്യനാഥിന് പ്രവാസി മലയാളിയുടെ വധ ഭീഷണി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന് പ്രവാസി മലയാളിയുടെ വധ ഭീഷണി. യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി മുഷറഫ് മാളിയേക്കലിനെതിരെ ആന്റി ടെററിസം സൈബര്‍ വിങ് ഡയറക്ടർ ജിജി നിക്‌സണ്‍ പരാതി നല്‍കി.യോഗി ആദിത്യ നാഥിന്റെ സുരക്ഷാ 15 മിനിറ്റ് നേരം പിന്‍വലിച്ചാല്‍ കൊലചെയ്യപ്പെടും എന്നാണ് മലപ്പുറം സ്വദേശിയായ മുഷറഫ് മാളിയേക്കല്‍ വധ ഭീഷണി മുഴക്കിയത്.ഇത് സംബന്ധിച്ച പരാതി ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉത്തരപ്രദേശ് ഡിജിപിയ്ക്കും നല്‍കിയതായി ജിജി നിക്‌സണ്‍ പറഞ്ഞു.

മലപ്പുറം സ്വദേശിയായ ഇയാള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്കും ജിജി വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.കുവൈറ്റില്‍ ജോലിയുള്ള ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിനു കമന്റായാണ് വധ ഭീഷണി മുഴക്കിയത്.‘ആണാണെങ്കില്‍ ഒരു 15 മിനുട്ട് നേരം പോലീസിനെ പിന്‍വലിച്ച് കാണിക്കാനും’ ഫേസ് ബുക്ക് കമന്റില്‍ മുഷറഫ് മാളിയേക്കല്‍ വെല്ലുവിളിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ ഗുണ്ടാ നേതാക്കളായ ആതിഖ് അഹ്മദ്, സഹോദരന്‍ അഷ്റഫ് എന്നിവര്‍ അക്രമികളാല്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനു പിറകെ ഗുണ്ടകളെയും മാഫിയ തലവന്മാരെയും വെച്ച് പൊറുപ്പിക്കില്ലെന്ന യോഗിയുടെ പ്രസ്താസ്തവനക്ക് പിറകെയാണ് മലയാളിയായ മലപ്പുറം സ്വദേശിയായ മുഷറഫ് മാളിയേക്കലിന്റെ വധ ഭീഷണി ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...