ഒരു കാലത്ത് യുപിയെ നോക്കി പിണറായി പരിഹസിച്ചു ; ആ പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം ഇന്ന് പരിഹസിക്കുകയാണ് ; യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കാസര്‍കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യോഗി കുറ്റപ്പെടുത്തി. ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അഴിമതി മാത്രമാണ് നല്‍കുന്നത്. ജനവികസനത്തിനായി ഒന്നും നല്‍കിയിട്ടില്ല. 2009ല്‍ കേരളത്തിലെ ജ്യുഡീഷ്യറി ലൗജിഹാദിനെപ്പറ്റി പറഞ്ഞു. എന്നാല്‍ ലൗജിഹാദിനെതിരെ നടപടിയെടുക്കുന്നതിന് പകരം അതിനെ അനകൂലിക്കുകയാണ് ചെയ്തത്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാകട്ടെ ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നു. കേരളത്തിന്റെ സമൃദ്ധിയാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം.

പിണറായി സര്‍ക്കാര്‍ ജനഹിതത്തിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ജനഹിതത്തിന് എതിരായാണ് പ്രവര്‍ത്തിച്ചത്. തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിശ്വാസത്തിന് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാമക്ഷേത്രമെന്നത് രാജ്യത്തിന്റെ മന്ദിരമാണ്. അതിനായി കേരളം നല്‍കുന്ന സംഭാവനയ്ക്ക് നന്ദി. കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...