വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉല്‍പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ഡിസംബര്‍ 26 മുതല്‍ 2026 ജനുവരി എട്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ട് തൊഴിലാളി, നിര്‍മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരംകയറ്റ് തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടര്‍ തൊഴിലാളി, സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികള്‍ ( ഇരുമ്പ് പണി, മരപ്പണി, കല്‍പണി, വെങ്കലപ്പണി, കളിമണ്‍പാത്ര നിര്‍മാണം, കൈത്തറി വസ്ത്ര നിര്‍മാണം, ആഭരണ നിര്‍മാണം, ഈറ്റ -കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികള്‍ ( മരുന്ന് നിര്‍മാണ തൊഴിലാളി, ഓയില്‍ മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മല്‍സ്യ ബന്ധന വില്‍പന തൊഴിലാളികള്‍, ഐ റ്റി , ബാര്‍ബര്‍ ബ്യുട്ടീഷ്യന്‍, പാചക തൊഴിലാളി എന്നീ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ലിങ്ക് : https://lc.kerala.gov.in/ , വിലാസം: ലേബര്‍ കമീഷണര്‍ കാര്യാലയം, വികാസ് ഭവന്‍, തിരുവനന്തപുരം. 695033. ഫോണ്‍ : 0471 2783900.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–





























