ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുന്നത്തൂര്‍ : ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകന്‍ അറസ്റ്റില്‍. ശാസ്താംകോട്ട വേങ്ങ തുണ്ടില്‍ തക്കത്തില്‍ ജയന്തി കോളനിയില്‍ നാസിം (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം നാലിന് വൈകിട്ട് അഞ്ചു മണിക്കായിരുന്നു സംഭവം. പ്രതിയുടെ നവജാത ശിശുവായ മകന്റെ കണ്ണില്‍ കരി എഴുതിയെന്ന് ആരോപിച്ചുകൊണ്ട് ഭാര്യാ മാതാവിനെ ചീത്തവിളിക്കുകയും ഇരുമ്പ് പൈപ്പുകൊണ്ട് നിര്‍മ്മിച്ച മണ്‍വെട്ടിയുടെ കൈ കൊണ്ട് തലയില്‍ അടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു.

തടയാനെത്തിയ ഇവരുടെ മൂത്തമകളുടെ കരണത്ത് അടിക്കുകയും ഭര്‍ത്താവിനെ കറി കത്തി കൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.എച്ച്‌.ഒ അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ എ.അനീഷ് , പ്രവീണ്‍ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...