കുടുംബത്തിലെ എല്ലാ ചെറിയ തര്‍ക്കങ്ങളെയും പീഡനമായി വിശേഷിപ്പിക്കാനാവില്ല ; തീസ് ഹസാരി കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സ്ത്രീധന പീഡനത്തിന് ഒരു കുടുംബത്തിലെ എല്ലാവരെയും പ്രതികളായി കാണാന്‍ കഴിയില്ലെന്ന് തീസ് ഹസാരി കോടതിയുടെ നിരീക്ഷണം. അതല്ലെങ്കില്‍ പരാതി സാധൂകരിക്കുന്ന വിധത്തിലുള്ള വ്യക്തമായ തെളിവുകള്‍ നല്‍കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. കുടുംബത്തിലെ എല്ലാ ചെറിയ തര്‍ക്കങ്ങളെയും പീഡനമായി വിശേഷിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീധന പീഡനക്കേസില്‍ യുവതിയുടെ ആരോപണവിധേയയായ അമ്മായിഅമ്മയെ വെറുതെവിട്ടുകൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

സ്ത്രീധന പീഡന നിയമം കൊണ്ടുവന്നത് ഭര്‍തൃവീട്ടിലെ പീഡനത്തില്‍ നിന്ന് സ്ത്രീയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന്‌ തീസ് ഹസാരി കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.ചാന്ദ്‌നി ചൗക്ക് പ്രദേശത്ത് താമസിക്കുന്ന സ്ത്രീ നാല് വര്‍ഷം മുമ്പ് ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും എതിരെ സ്ത്രീധന പീഡനത്തിനും ക്രിമിനല്‍ വിശ്വാസ വഞ്ചനയ്ക്കും കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്‌ക്കോടതിയുടെ വിധിയാണ് സെഷന്‍സ് കോടതി റദ്ദാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...