വനിത എസ്‌ഐ അടക്കമുള്ള പോലീസ് ഉദ്യേഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവം ; കോട്ടയത്ത് യുവ അഭിഭാഷകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വനിത എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ യുവ അഭിഭാഷകന് പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട് വടയാറ്റുകുന്നേല്‍ വിപിന്‍ ആന്റണിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

പരിശോധനയ്ക്കിടെ റോഡരികില്‍ വിപിനും സുഹൃത്തുക്കളും നില്‍ക്കുന്നത് കണ്ട് പോലീസ് വിവരം തിരക്കുകയായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന വിപിന്‍ പോലീസിനു നേരെ തട്ടിക്കയറുകയായിരുന്നു. യുവാക്കള്‍ അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. വിപിനെ പോലീസ് പിടികൂടിയതോടെ കൂടെ ഉണ്ടായിരുന്ന 2 പേര്‍ ഓടിരക്ഷപെട്ടു. ഇവര്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു.

മരങ്ങാട് ജാഗ്രത സമിതി കേന്ദ്രത്തിന് സമീപമാണ് സംഭവം. എസ്‌ഐ ഇ.പി ഡിനി, പോലീസുകാരായ വിനോദ്, ആര്‍ ജഗതി എന്നിവര്‍ക്കുനേരെയാണ് യുവാക്കള്‍ അതിക്രമത്തിന് മുതിര്‍ന്നത്.

പുതിയ എസ്‌ഐ-യായി ഡിനി കഴിഞ്ഞയിടെയാണ് ചുമതലയേറ്റത്. വിപിന്റെ സുഹൃത്തുക്കളായ ദീപക്, ബെനറ്റ്, സച്ചിന്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...