അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടായി ; പലപ്പോഴും കോടതിമുറിയില്‍വെച്ച്‌ കരയേണ്ടിവന്നു : ആക്രമിക്കപ്പെട്ട നടി

For full experience, Download our mobile application:
Get it on Google Play

 കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതിയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടായി. പലപ്പോഴും കോടതിമുറിയില്‍വെച്ച്‌ കരയേണ്ടിവന്നു. എന്നിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.

വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. ഇരയുടെ ക്രോസ് വിസ്താരം നീണ്ടുപോയിട്ടും കോടതി ഇടപെട്ടില്ല. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാരും നല്‍കിയ ഹർജി പരിഗണിച്ച കോടതി കേസിലെ വിസ്താരം നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. വാദം പൂര്‍ത്തിയായ ഹർജിയില്‍ വിധി പറയാനായി മാറ്റി. അതുവരെ വിചാരണ കോടതിയിലുള്ള കേസിന്റെ വിസ്താരത്തിനുള്ള സ്‌റ്റേ തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...