കോവിഡ് രോഗിക്കു നേരെ പീഡനശ്രമം ; കെ.കെ ഷൈലജയ്‌ക്കെതിരെ ശോഭാസുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊവിഡ് രോഗികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ കേരളത്തില്‍ തുടര്‍കഥയാകുകയാണെന്ന് ശോഭാ സുരേന്ദ്രന്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാനെത്തിയ യുവതിയെ ആശുപത്രിയില്‍ വെച്ച്‌ പീഡിപ്പിക്കാനാണ് ശ്രമിച്ചത്. ആരോഗ്യമന്ത്രി മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.

ഒരു കൊവിഡ് രോഗി രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലായിരിക്കെ ആ രോഗിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു. ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു, കെ കെ ശൈലജ മന്ത്രിയാണ്, ആക്ടിവിസ്റ്റ് അല്ല. ഓര്‍ത്താല്‍ നന്നെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

കുറിപ്പ് കാണാം….

കൊവിഡ് രോഗികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ കേരളത്തില്‍ തുടര്‍കഥയാകുകയാണ്. ഏറ്റവുമൊടുവില്‍ കോഴിക്കോട് ഉള്ളിയേരിയില്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാനെത്തിയ യുവതിയെ ആശുപത്രിയില്‍ വച്ച്‌ പീഡിപ്പിക്കാനാണ് ശ്രമിച്ചത്. ആരോഗ്യമന്ത്രി മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.

ഒരു കൊവിഡ് രോഗി രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലായിരിക്കെ ആ രോഗിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ?

കഴിഞ്ഞ തവണ ആംബുലന്‍സില്‍ പീഡനമുണ്ടായപ്പോള്‍, സമൂഹത്തിന്റെ വൈകൃതത്തിന്റെ പ്രശ്നമാണത് എന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ അത്തരം പീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്നും പറഞ്ഞ് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും വിഷയത്തെ സാമാന്യവല്‍ക്കരിക്കുകയുമാണ് ആരോഗ്യമന്ത്രി ചെയ്തത്. നിങ്ങളൊരു ആക്ടിവിസ്റ്റ് അല്ല ആരോഗ്യമന്ത്രിയാണ് എന്ന് നിങ്ങളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാന്‍ കൊവിഡ് രോഗികളെ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ ഇനിയും വിട്ടുകൊടുക്കേണമോ?

നിങ്ങളുടെ കീഴിലെ പോലീസിന് ശരിക്കും എന്താണ് പണി?(മനോവീര്യം തകര്‍ത്തേ എന്ന കരച്ചിലുകള്‍ക്കപ്പുറം മറുപടി ഉണ്ടാവണം).

സ്ത്രീകള്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്ന കാലത്ത് അധികാരത്തിലിരിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ നീതി നിര്‍വഹണത്തിലെ ഗുരുതര വീഴ്ച്ചയെക്കുറിച്ച്‌ നിങ്ങളിനി ആരോടാണ് പരാതിപ്പെടാന്‍ പോകുന്നത്? ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു,
കെ കെ ശൈലജ മന്ത്രിയാണ്, ആക്ടിവിസ്റ്റ് അല്ല.
ഓര്‍ത്താല്‍ നന്ന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...