മദ്യപിക്കാന്‍ പണം നല്‍കിയിട്ടില്ല ;​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തി – ഭര്‍ത്താവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വെള്ളറട : മദ്യപിക്കാന്‍ പണം നല്‍കാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്​ പിടിയിലായത്. ഇന്നലെ 11.30നാണ് സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യ രാഗിണിയോട്​ മദ്യപിക്കാന്‍ പണം ചോദിക്കുകയും കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത്​ തലക്ക്​ എറിഞ്ഞ് മുറിവേല്‍പ്പിക്കുകയുമായിരുന്നു.

ആക്രമണ ശേഷം പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. രക്ഷപെട്ട അനില്‍കുമാറിനെ ആളൊഴിഞ്ഞ പ്രദേശത്ത്​ കണ്ടയുടന്‍ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. സി.ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ അക്രമിച്ച്‌​ കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന്​​ പിടികൂടി. എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്‍, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്​ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...