ആനവണ്ടിയുടെ മൂന്നാര്‍ ട്രിപ്പ് ; വരുമാനവും കുത്തനെ ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആനവണ്ടിയുടെ മൂന്നാര്‍ ട്രിപ്പ് കോടിക്ലബ്ബില്‍ ഹിറ്റ്‌. മലപ്പുറം മുതല്‍ മൂന്നാര്‍ വരെയുള്ള കെ.എസ്.ആര്‍.ടി.സി യാത്ര വന്‍ഹിറ്റായതോടെ ഡിപ്പോയുടെ വരുമാനവും കുത്തനെ ഉയര്‍ന്നു. ലോക്‌ഡൗണിന് ശേഷം ആദ്യമായി പ്രതിമാസ വരുമാനം ഒരുകോടി രൂപ കടന്നു. ഒക്ടോബറില്‍ 1,06,31487 രൂപയാണ് ഡിപ്പോയുടെ വരുമാനം. ഒക്ടോബര്‍ 16ന് ആണ് മൂന്നാര്‍ യാത്ര ആരംഭിച്ചത്.

സെപ്തംബറില്‍ 92,20,454 രൂപയായിരുന്നു വരുമാനം. സോണ്‍തല വരുമാനത്തിന്റെ കാര്യത്തില്‍ മലപ്പുറം ഡിപ്പോയാണ് മുന്നില്‍ നില്‍ക്കുന്നത്. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ നവംബര്‍ കഴിയുന്നതോടെ വരുമാനം ഒന്നരകോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിപ്പോ അധികൃത‌ര്‍ പറഞ്ഞു. യാത്രകള്‍ പോവാന്‍ ആഗ്രഹമുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്കും മറ്റുമാണ് കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജ് വളരെയധികം ഉപകാരപ്പെട്ടത്.

ഇതിനകം വിവിധ ജില്ലകളില്‍ മലപ്പുറത്തെ ആനവണ്ടി യാത്ര സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നടക്കം ആനവണ്ടിയില്‍ മൂന്നാറില്‍ പോകാനായി ആളുകളെത്തുന്നുണ്ട്. നിലവില്‍ നവംബര്‍ അവസാനം വരെ ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ ക്രിസ്മസ് അവധിയിലടക്കം നിരവധിയാളുകള്‍ യാത്രക്കായി എത്തും. ഡിസംബറിലേക്കുള്ള ബുക്കിംഗാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അപ്പോഴേക്കും ഹൈടെക്ക് ബസുകള്‍ എത്തിക്കാനുള്ള ഒരുക്കവും തകൃതിയാണ്.

മഞ്ചേരി സ്വദേശിയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ റഷീദില്‍ നിന്നാണ് മൂന്നാര്‍ പാക്കേജെന്ന ആശയം ഉരിത്തിരിഞ്ഞത്. റഷീദ് തനിക്ക് തോന്നിയ ആശയം സന്ദേശമായി മലപ്പുറം ഡി.ടി.ഒയെ അറിയിക്കുകയായിരുന്നു. ആശയത്തിന്റെ പ്രാധാന്യം മനസിലാക്കിയ ഡി.ടി.ഒ പാക്കേജ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യാത്ര ആരംഭിച്ചത് മുതല്‍ ബുക്കിംഗിനായി നിരവധി പേരാണ് ദിനം പ്രതി വിളിച്ചു കൊണ്ടിരിക്കുന്നത്. ചില ദിവസങ്ങളില്‍ കൂട്ടമായുള്ള യാത്രക്കായി ബുക്ക് ചെയ്യുന്നവരുണ്ട്. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്നുള്ള യാത്രകള്‍ക്കായി ഒരുബസ് തന്നെ ബുക്ക് ചെയ്യുന്നവരുമുണ്ട്. നിലവില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് ഒരാര്‍ക്ക് 1,000 രൂപ തോതിലാണ് ഈടാക്കുന്നത്. ഡീലെക്സ് ബസിന് 1,200, ലോ ഫ്ലോറിന് 1,500 എന്നിങ്ങനെയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...