എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടേഡ് എസ്‌ഐ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടേഡ് എസ്‌ഐ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു. സര്‍വീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത പ്രധാനപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിലും ഇയാള്‍ വിദഗ്ധനായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...