അടിപിടി കേസ് അന്വേഷിക്കാൻ ചെന്ന പോലീസിന് നേരെ കൈയ്യേറ്റം

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : അടിപിടി കേസ് അന്വേഷിക്കാന്‍ ചെന്ന പോലീസിന് നേരെ കൈയ്യേറ്റം. സംഭവവുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ പ്രതിയായ യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. എസ്.എന്‍ പുരം 25-ാം കല്ലിന് പടിഞ്ഞാറ് വാടകയ്ക്ക് താമസിക്കുന്ന കൂരിക്കുഴി തിണ്ടിക്കല്‍ ഹസീബ് (25) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. താമസ സ്ഥലത്ത് സഹോദരനുമായുണ്ടായ അടിപിടി അറിഞ്ഞെത്തിയ മതിലകം എസ്.ഐയെ ഇയാള്‍ കൈയ്യേറ്റം ചെയ്യുകയും പോലീസ് ജീപ്പിന്റെ ഏരിയല്‍ നശിപ്പിച്ചതായും പോലീസ് പറഞ്ഞു. ഈ രണ്ട് സംഭവവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഞാറാഴ്ച കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പ്രദേശവാസികള്‍ മതിലകം പോലീസില്‍ ഭീമ ഹര്‍ജി നല്‍കിയിട്ടുണ്ട്. നേരത്തെ മതിലകം പോലീസ് സ്റ്റേഷനില്‍ രണ്ട് അടിപിടി കേസിലും ഇടുക്കി കാണിയാര്‍ സ്റ്റേഷനില്‍ രണ്ട് മോഷണ കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...