ആയുധം മൊബൈൽ, പെൺകുട്ടികളെ പ്രണയം നടിച്ചു വലയിലാക്കുന്ന 3 യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന പരാതിയില്‍ 3 യുവാക്കള്‍ അറസ്റ്റില്‍. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുല്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് യുവാക്കളെ പിടികൂടിയതെന്ന് കടുത്തുരുത്തി എസ്‌എച്ച്‌ഒ കെ.ജെ. തോമസ് പറഞ്ഞു. കോവിഡ് കാലത്ത് മൊബൈല്‍ വഴിയാണ് കല്ലറയിലും കടുത്തുരുത്തിയിലുമുള്ള പെണ്‍കുട്ടികളുമായി ഇവര്‍ പരിചയത്തിലായത്. പ്രതികളിലൊരാളായ അഭിനവ് രണ്ട് വര്‍ഷം മുന്‍പ് കടുത്തുരുത്തിയില്‍ എത്തിയതാണ്. മറ്റ് രണ്ട് പേര്‍ മാസങ്ങള്‍ക്കു മുന്‍പാണ് ഇവിടെത്തിയത്. ഇവര്‍ കല്ലറയിലും കടുത്തുരുത്തിയിലുമായി ലോഡ്ജിലും വീടുകളിലും താമസിച്ചായിരുന്നു പെണ്‍കുട്ടികളെ വലയിലാക്കിയത്.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് യുവാക്കളെ പെണ്‍കുട്ടികള്‍ക്കൊപ്പം കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം കണ്ടിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇവരെ താക്കീത് ചെയ്തു. പിന്നീട് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് ഇറക്കിവിട്ട് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ യുവാക്കള്‍ സ്ഥലംവിട്ടു. വലയിലാക്കിയ പെണ്‍കുട്ടികളോടൊപ്പം ഇവര്‍ പല സ്ഥലത്തും യാത്ര പോയിരുന്നതായും പോലീസ് പറയുന്നു. 16ഉം 17ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് യുവാക്കളുടെ വലയിലായത്. പെണ്‍കുട്ടികളെ വലയിലാക്കാന്‍ മൂവരും പരസ്പരം സഹായിച്ചിരുന്നു.

പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്നാണ് യുവാക്കളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. തുടര്‍ന്ന് പോലീസ് സംഘം യുവാക്കളെ കണ്ണൂരില്‍ എത്തി അറസ്റ്റ് ചെയ്തു. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഈ സംഘത്തില്‍ പെട്ട കൂടുതല്‍ പേര്‍ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും എത്തിയിട്ടുള്ളതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...

എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു

0
തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...