ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബൈക്കിലെത്തി നടന്നുപോകുന്ന സ്ത്രീകളുടെ മാല കവരുന്ന പ്രതി പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പാതിരാപ്പള്ളി തകിടുവെളി വീട്ടില്‍നിന്ന് ആലപ്പുഴ നഗരസഭ പുന്നമട വാര്‍ഡില്‍ കൊറ്റംകുളങ്ങര സുകൃതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ രാജാണ് (24) പിടിയിലായത്. അരൂര്‍ ക്ഷേത്രത്തിന് കിഴക്കുവശം മയൂരം റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറില്‍ കടന്നുകളഞ്ഞ കേസില്‍ പിടിയിലായതോടെയാണ് മറ്റ് കേസുകള്‍ക്കും വഴിത്തിരിവായത്.

കുത്തിയതോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നും പട്ടണക്കാട് പരിധിയില്‍ ഒന്നും കവര്‍ച്ചകള്‍ നടത്തിയിരുന്നതായി ഇയാള്‍ സമ്മതിച്ചു. ഇടറോഡ് കേന്ദ്രീകരിച്ച്‌ ബൈക്കില്‍ യാത്ര ചെയ്ത് നടന്നുപോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച്‌ കടന്നുകളയുകയാണ് രീതി. അരൂര്‍ പോലീസും ചേര്‍ത്തല ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...