സ്പൂഫിങ്ങിലൂടെ ഉന്നതരെ തെറിവിളിക്കല്‍ ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച്‌ അസഭ്യവര്‍ഷം നടത്തുന്ന പ്രതി പിടിയില്‍. കുന്നംകുളം മരത്തന്‍ക്കോട് സ്വദേശിയും സോഷ്യല്‍ മീഡിയയില്‍ മാര്‍ലി എന്ന വിളപേരുള്ള ഹബീബ് റഹ്മാന്‍ (29) ആണ് പോലീസ് പിടിയിലായത്. സമൂഹത്തിലെ ഉന്നതരുടെ നമ്പര്‍ സ്പൂഫിംഗ് നടത്തുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ വിദേശത്തിരുന്ന് എം.എല്‍.എയും എം.പി യും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെയും ജില്ലാ കളക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും വിളിച്ച്‌ അസഭ്യഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നത്.

ഇത്തരം കോളുകള്‍ റകോര്‍ഡ് ചെയ്ത് എതിരാളികള്‍ക്ക് അയച്ച്‌ കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബര്‍ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ലെന്ന് പ്രതി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. നാല് മാസത്തോളം പ്രതിയെ നീരിക്ഷിച്ച്‌ പ്രതി നാട്ടിലെത്തിയ വിവരം മനസിലാക്കി വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ ആയിരുന്ന ജീജീഷ് പി.കെ യുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.

സൈബര്‍ സെല്ലിലെയും, സൈബര്‍ പോലീസ് സ്റ്റേഷനിലെയും എസ്.സി.പി ഓമാരായ ഷുക്കൂര്‍, ബിജിത്ത് ലാല്‍, സി.പി.ഓ മാരായ മുഹമ്മദ് സക്കറിയ, രഞ്ജിത്, പ്രവീണ്‍, കിരണ്‍, ജനോജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. നാട്ടിലെത്തിയ പ്രതി ഇന്ത്യന്‍ നമ്പര്‍ ഒന്നും ഉപയോഗിച്ചിരിന്നില്ല. നിലവില്‍ ഇയാള്‍ക്കെതിരെ കാസര്‍കോട്, കണ്ണൂര്‍ എറണാകുളം എന്നീ ജില്ലകളില്‍ കേസുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...

മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസ് ; വീണക്കെതിരെ കുരുക്ക് മുറുക്കാൻ ഇഡി

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ വീണയ്ക്ക് കുരുക്കായി കൂടുതൽ കേസുകളെടുക്കാൻ...

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ

0
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ...