പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 22 കാരനായ ആനക്കല്ല് റോഡുവിള പുത്തന്‍വീട്ടിലെ അന്‍വര്‍ഷായെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടന്‍, കല്‍കൂന്തല്‍ സ്വദേശി രാജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടി പ്ലസ്‌വണ്ണിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അന്‍വര്‍ഷാ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. അതിനുശേഷം ശല്യം തുടര്‍ന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞു. ശ്രീക്കുട്ടന്‍ അന്‍വര്‍ഷായെ ഭീഷണിപ്പെടുത്തിയതോടെ തുടര്‍ന്ന് ശല്യപ്പെടുത്തല്‍ ഉണ്ടായില്ല.

അതിന്റെ പേരില്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശ്രീക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ശ്രീക്കുട്ടനെയും സുഹൃത്ത് രാജേഷിനെയും കഴിഞ്ഞ ദിവസം പിടികൂടി. അടൂരിലായിരുന്ന അന്‍വര്‍ഷാ കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് എത്തിയതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിസ്‌കറ്റ് കമ്പനിയുടെ അവകാശവാദങ്ങൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

0
ന്യൂഡൽഹി : ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾ...

കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി

0
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ്...

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കും’ ; സി.പി....

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ്...

പിഎംഎവൈ എംബ്ലം പതിപ്പിക്കൽ വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്ക് അഭിനന്ദനവുമായി തിരുവനന്തപുരം കോർപ്പറേഷൻ

0
തിരുവനന്തപുരം: പിഎംഎവൈ എംബ്ലം പതിപ്പിക്കൽ വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്ക് അഭിനന്ദനവുമായി...