ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ് : രണ്ടാം പ്രതിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം : ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവായ പെരിങ്ങാല മാരൂത്തറ പടീറ്റതില്‍ അന്‍വര്‍ഷായാണ് (22) പിടിയിലായത്. കഴിഞ്ഞ 27 ന് കായംകുളം ബിവറേജ് ഷോപ്പിന് മുന്‍പില്‍ വെച്ചാണ് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. നിലവില്‍ കൃഷ്ണപുരം വില്ലേജില്‍ കൃഷ്ണപുരം മുറിയില്‍ ആഞ്ഞിലിമൂട്ടില്‍ കിഴക്കതില്‍ വീട്ടിലാണ് താമസം. കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

അന്‍വര്‍ഷാ കായംകുളം പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ മാല പൊട്ടിക്കല്‍ കേസിലും പ്രതിയാണ്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ് ഐ . ഉദയകുമാര്‍ പോലീസുകാരായ ഷാജഹാന്‍, വിഷ്ണു, ദീപക്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...