യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതില്‍ പ്രധാന പ്രതിയെ പിടികൂടിയതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതില്‍ പ്രധാന പ്രതിയെ പിടികൂടിയതായി പോലീസ്.
ദീപു പി ലാലി (റോക്കി-36) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശി രജീഷിനെ ജൂണ്‍ 20 ന് രാത്രിയില്‍ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് ദീപു എന്ന് പോലീസ് പറഞ്ഞു.

ചേര്‍ത്തല, അര്‍ത്തുങ്കല്‍, മുഹമ്മ, മാരാരികുളം, മണ്ണഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും കേസില്‍പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പുത്തനങ്ങാടിയില്‍ നിന്നുമാണ് ദീപുവിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കും. അര്‍ത്തുങ്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ജി മധു, എസ്ഐ ഡി.സജീവ് കുമര്‍, ഗ്രേഡ് എസ്ഐ ആര്‍.എല്‍ മഹേഷ്, വേണു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...