പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പരവൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കോട്ടപ്പുറം തിരുവാലയില്‍ വീട്ടില്‍ രാജേഷ് (33) ആണ് പോക്‌സോ വകുപ്പി പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയും വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഒറ്റക്ക് ഉള്ള സമയത്ത് നിരന്തരം വീട്ടിലെത്തി പീഡന തുടര്‍ന്നതോടെ പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

പെണ്‍കുട്ടി പീഡന വിവരം അടുത്ത ബന്ധുവിനോട് വെളിപ്പെടുത്തി. ഇവരാണ് ജില്ലാ ശിശുസംരക്ഷണ സമിതിയെ വിവരം അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, അനുരൂപ, എഎസ്‌ഐമാരായ പ്രദീപ്, പ്രമോദ് എസ്സിപിഒമാരായ മനോജ്‌നാഥ്, സിന്ധു സിപിഓമാരായ പ്രേംലാല്‍, സയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...

വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ : വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ...

ബാറിലെ തർക്കവും അടിപിടിയും ; ലഹരിസംഘങ്ങളുടെ കുടിപ്പക : യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു

0
മണ്ണഞ്ചേരി (ആലപ്പുഴ) : ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് ആലപ്പുഴ നഗരത്തിനടുത്ത...