നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം പാലോട് സ്വദേശി ബിജു ടൈറ്റസിനെ (29)യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പേരൂര്‍ക്കട സ്വദേശി സംജിത (28)യാണ് മരിച്ചത്. നാലുമാസം മുമ്പാണ് ബിജുവും സംജിതയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആണ്. ബിജു കണ്‍സ്ട്രഷന്‍ വര്‍ക്ക് ചെയ്യുന്നു.

ഇരുവരും തമ്മില്‍ ചെറിയ വഴക്ക് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംജിത പിണങ്ങി തന്‍റെ വീട്ടില്‍ പോയി നിന്നിരുന്നു. ബിജു 6ാം തീയതി പോയി സംജിതയെ തിരികെ വിളിച്ച്‌ കൊണ്ടുവന്നു. അവിടെ വെച്ചു സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ടു ബിജു സംജിതയെ അടിച്ചു. തുടര്‍ന്ന് ഇരുനില വീട്ടിന്‍റെ മുകളിലെ റൂമില്‍ സംജിത തൂങ്ങിയത്. ഇത് ബിജു കാണുകയും ഉടന്‍ തന്നെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചു. ബന്ധുകളുടെ പരാതിയിലാണ് ബിജുവിനെ പാലോട് കുടുംബ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...