30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പള്ളിക്കല്‍ പോലീസിന്റെ പിടിയിലായി. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്തുള്ള കടമ്പാട്ടുകോണത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. നാവായിക്കുളം ക്ഷേത്രത്തിന് സമീപം അമരാവതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍കൃഷ്ണനാണ് (24) അറസ്റ്റിലായത്.

കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിന് സമീപം കുളമട റോഡില്‍ മയക്ക് മരുന്ന് വില്പനയ്ക്ക് കൊണ്ടുവരുന്നതായി പള്ളിക്കല്‍ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പ്രതിയുടെ കൈയ്യില്‍ നിന്ന് 20ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...