‘ജയിലില്‍ കിടക്കാന്‍ പോകുന്ന ആദ്യ കേരളാ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചരിത്രം സൃഷ്ടിക്കുo’; ഉമാ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി:സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ വീഡിയോ പങ്കുവെച്ച്‌ ഭാര്യയും നിയുക്ത തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ്.’ ആ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും മരണമില്ല’ എന്ന തലക്കെട്ടോടെയാണ് ഉമാ തോമസ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ‘ജയിലില്‍ കിടക്കാന്‍ പോകുന്ന ആദ്യ കേരളാ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചരിത്രം സൃഷ്ടിക്കു’മെന്നാണ് പി ടി തോമസ് നിയമസഭയില്‍ സംസാരിക്കുന്ന വീഡിയോ ആണിത്.

പിടി തോമസ് അന്ന് പറഞ്ഞത് ‘അങ്ങ് മുഖ്യമന്ത്രിയായത് കൊണ്ട് ചിലപ്പോള്‍ തല്‍ക്കാലത്തേക്ക് രക്ഷപെട്ടേക്കാം. പക്ഷേ കേരള ചരിത്രത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയെ രേഖപ്പെടുത്താന്‍ പോകുന്നത്, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം എസ് ആയിരുന്നുവെങ്കില്‍, ആദ്യം ജയിലിലില്‍ കിടന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാളെ ഒരു ചരിത്രം രേഖപ്പെടുത്തും എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ‘നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. ‘പി ടി നിലപാടുകളുടെ രാജകുമാരന്‍’, ‘പിടിയെ മറക്കാന്‍ ആവില്ല’ തുടങ്ങിയ കമന്റുകളാണ് അതില്‍ കൂടുതല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...