മദ്യശാലയില്‍ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പിച്ച കേസിലെ പ്രതി പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യശാലയില്‍ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. നേമം എസ്റ്റേറ്റ് കുണ്ടുമല പുത്തന്‍ വീട്ടില്‍ കുണ്ടുമല ഷാജി എന്ന ഷാജിമോനെയാണ് (40) നേമം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് പാപ്പനംകോടുള്ള ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യം വാങ്ങിക്കൊടുക്കാത്തതിന് പൊന്നുമംഗലം സ്വദേശി പ്രവീണിനെയാണ് പ്രതി പരിക്കേല്‍പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ ഫോര്‍ട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു.

ഇയാള്‍ക്കെതിരെ ഫോര്‍ട്ട്, തമ്പാനൂര്‍, പേരൂര്‍ക്കട, മലയിന്‍കീഴ് സ്റ്റേഷനുകളിലായി വധശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. നേമം എസ്.എച്ച്‌. ഒ രഗീഷ് കുമാര്‍, എസ്.ഐമാരായ വിപിന്‍ ജി.സി, ജോണ്‍ വിക്ടര്‍, എ.എസ്.ഐമാരായ ശ്രീകുമാര്‍, പത്മകുമാര്‍, സി.പി.ഒമാരായ ഗിരി, ലതീഷ്, ഉണ്ണികൃഷ്ണന്‍, സജു, സാജന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....