ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്റര്‍ ; തെളിവുകള്‍ ഇന്ന് രാവിലെ പതിനൊന്നിന് പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി ഡബ്ല്യു സി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്റര്‍ ആണെന്ന ആരോപണത്തിലുറച്ച്‌ മാത്യു കുഴല്‍നാടന്‍. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ന് രാവിലെ പതിനൊന്നിന് പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. വീണയുടെ കമ്പനി വെബ്സൈറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ സ്വര്‍ണക്കടത്ത് വിവാദത്തിന് ചൂടുപിടിച്ചപ്പോള്‍ വെബ്സൈറ്റില്‍ നിന്ന് ഇത് പിന്‍വലിക്കുകയായിരുന്നുവെന്നുമാണ് മാത്യു ഇന്നലെ നിയമസഭയില്‍ ഉയര്‍ത്തിയത്.

താന്‍ പറഞ്ഞതില്‍ ഒരു വരിയോ അക്ഷരമോ പോലും പിന്‍വലിക്കാന്‍ തയാറല്ലെന്നും ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ വെബ്‌സൈറ്റ് തന്നെ അപ്രത്യക്ഷമായി. കുറച്ച്‌ കാലത്തിനു ശേഷം ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റി വെബ്‌സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടതായും മാത്യു ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...