കോട്ടക്കല്‍ : നായാട്ടിനിടെ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് കാട്ടില്‍ അബ്ദുറസാഖ് (53), ആലിപ്പറമ്ബ് പാറക്കല്‍ സുബ്രഹ്മണ്യന്‍ (55) , പെരിന്തല്‍മണ്ണ കുറ്റിക്കാട്ടില്‍ ഹസ്സനു (60) എന്നിവരാണ് കോട്ടക്കലില്‍ അറസ്റ്റിലായത്.സുബ്രഹ്മണ്യനാണ് തോക്കുണ്ടാക്കി നല്‍കിയതെന്നും അബ്ദുള്‍ റസാഖാണ് ഇതിന് ഇടനിലക്കാരനായതെന്നും ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി അറിയിച്ചു. ഹസനുവില്‍ നിന്നാണ് പ്രതികള്‍ തിരകള്‍ വാങ്ങിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ചേങ്ങോട്ടൂര്‍ ആക്കപ്പറമ്ബ് സ്വദേശി കണക്കയില്‍ അലവിയുടെ മകന്‍ ഷാനു എന്ന ഇന്‍ഷാദ് (27) ആണ് വെടിയേറ്റ് മരിച്ചത്.
ലൈസന്‍സില്ലാത്ത തോക്കുകൊണ്ട് വെടിവെച്ച പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി കൊല്ലത്ത്പറമ്ബില്‍ അലി അഷ്കര്‍ (36), ചെറുകുളമ്ബ് നെരിങ്ങപറമ്പില്‍ സുനീഷന്‍ (45) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് താഴേക്കോട് കല്ലുപറമ്ബില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസ് (22), പുഴക്കാട്ടിരി കരുണിയങ്ങല്‍ ഇബ്രാഹിം (32), പുഴക്കാട്ടിരി പള്ളിയാലില്‍ വാസുദേവന്‍ (60) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അറസ്റ്റിലായവരെല്ലാം റിമാന്‍ഡിലാണ്. അതേസമയം ഷാനുവിനെ കൊലപ്പെടുത്തിയതിനെന്തിനെന്നതില്‍ ദുരൂഹത തുടരുകയാണ്.