കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടെുപ്പ് ഏഴാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാതോമസ് 20481ലേയ്ക്ക് ലീഡ് നില ഉയര്‍ത്തി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേയ്ക്ക് പെരുമഴപോലെ എത്തുന്നു. അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടത് പക്ഷം പരാജയം സമ്മതിക്കുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു കഴിഞ്ഞു. ജീവിച്ചിരുന്ന പിടിയെക്കാളും ശക്തനാണ് മരിച്ച പിടി എന്ന് ഇടത് സഹയാത്രികനും അഭിഭാഷകനുമായ എ.ജയശങ്കര്‍ തന്റെ ഫെയസ്ബുക്കിലൂടെ അഭിപ്രായം രേഖപ്പെടുത്തി. ഏറെക്കുറെ വിജയ സാധ്യത ഉറപ്പായപ്പോഴേയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം തുടങ്ങി.
ഉമാതോമസ് 20481ലേയ്ക്ക് ലീഡ് നില ഉയര്‍ത്തി ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം തുടങ്ങി
RECENT NEWS
Advertisment