കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫിന്റെ കനത്ത മുന്നേറ്റം വ്യക്തമായതോടെ കെ.വി.തോമസിനെതിരെ തിരുത മീനുമായി പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. വോട്ടെടുപ്പ് കേന്ദ്രത്തിന് മുന്നിലെ തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചും യുഡിഎഫ് പ്രവര്‍ത്തകര്‍ രോക്ഷം പ്രകടിപ്പിക്കുകയാണ്. പതിനായിരത്തിനപ്പുറത്തേക്ക് യു.ഡി.എഫിന് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെ.വി.തോമസ് പ്രതികരിച്ചു. ഫീല്‍ഡില്‍ കണ്ടതിനപ്പുറമുള്ള തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്.
കേരളം പലപ്പോഴും വികസന മുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ല. ഇപ്പോഴും സോണിയ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുണ്ട്. അന്നും ഇന്നും വ്യക്തിബന്ധമുണ്ട്. തെരഞ്ഞെടുപ്പ് സമയം കല്ലിടണോ എന്ന് പിണറായിയോട് ചോദിച്ചത് താനാണെന്നും തോമസ് പ്രതികരിച്ചു. വികസനം വേണ്ട രീതിയില്‍ ചര്‍ച്ച ആയില്ലെന്നും കെ.വി.തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം, നിരാശയില്ല. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ.വി.തോമസ് പറഞ്ഞു.