വിവാഹത്തിന് തൊട്ടുമുന്പ് പോലീസുകാരനായ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി ; ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : താലികെട്ടിന് മിനിട്ടുകള്‍ മാത്രം ശേഷിക്കേ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ ഓഡിറ്റോറിയത്തില്‍ രണ്ടുകൂട്ടരുടേയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം. ഒടുവില്‍ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇന്നലെ വെഞ്ഞാറമൂട്ടിലെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ യുവതിയും നിലമേല്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള വിവാഹമായിരുന്നു ഇവിടെ നടക്കേണ്ടിയിരുന്നത്.

ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന് ശേഷം യാതൊരു പ്രശ്നങ്ങളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം വിവാഹം നടത്താനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിവാഹത്തിന് ദിവസം കുറിച്ചത്. കഴിഞ്ഞ ദിവസം വധുവിന്റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തില്‍ വരന്റെ അടുത്ത ബന്ധുക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

രാവിലെ ഓഡിറ്റോറിയത്തില്‍ എത്തിയ വരനേയും കൂട്ടരേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വീകരിച്ച്‌ ആനയിച്ചപ്പോഴും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അല്പം കഴിഞ്ഞതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. സ്വീകരണസമയത്ത് അണിയിച്ച ഹാരം ഊരിയെറിഞ്ഞ വരന്‍ ഈ വിവാഹം വേണ്ടെന്നും താന്‍ പിന്മാറുകയാണെന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഇത് കേട്ടതോടെ ചടങ്ങിനെത്തിയവര്‍ അന്തം വിട്ടു. വരന്റെ ബന്ധുക്കളില്‍ ചിലരും ഈ തീരുമാനത്തിന് ഒപ്പം നിന്നതോടെ ആകെ പ്രശ്നമായി.

ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്ന് തന്റെയും സഹോദരിയുടെയും ഫോണില്‍ ഒരു യുവാവ് വിളിച്ചെന്നും, കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെന്നുമാണ് വരന്‍ പറഞ്ഞത്. ഇതോടെ സംഭവം കൈയാങ്കളിയിലെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. ഇരുകൂട്ടരുമായി പോലീസ് നടത്തിയ ചര്‍ച്ചയില്‍ വിവാഹം വേണ്ടെന്ന് വയ്ക്കുകയാണെന്നും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്നും പറഞ്ഞതോടെ എല്ലാവരും പിരിഞ്ഞുപോകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...