സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അതീവ രഹസ്യമായാണ് പിടികൂടിയത്. മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈര്‍, സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് പിടിയിലായത്.

നാലു മാസം മുന്‍പ് മുണ്ടക്കയത്തെത്തിയ സുബൈര്‍ ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തില്‍ പങ്കുള്ള സുഹൃത്തുക്കള്‍ ഇയാളെോടൊപ്പം എന്നാണ് ഇവിടെയെത്തിയതെന്ന് ബേക്കറി ഉടമയ്ക്കും, കെട്ടിട ഉടമയ്ക്കും വിവരമില്ല. പോലീസ് പരിശോധന നടത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. പ്രാദേശിക പോലീസ് അറിയാതെയായിരുന്നു പ്രത്യേക സംഘത്തിന്റെ റെയ്ഡ്.

നാല് മാസങ്ങള്‍ക്ക് മുമ്പ് ബേക്കറിയില്‍ ജോലിക്കെത്തിയയാള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ബേക്കറി ഉടമ ജീവനക്കാര്‍ക്കായി എടുത്തു നല്‍കിയ മുറിയിലാണ് ഇവരെ താമസിപ്പിച്ചതെന്നാണ് അറിയുന്നത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടി കൂടാത്തതില്‍ അന്വേഷണ സംഘത്തിനെതിരെ ആക്ഷേപം ശക്തമായിരുന്നു. സഞ്ജിത്ത് വധം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്.ഐ.ആര്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45 നാണ് കൃത്യം നടന്നത്.

കാറിലെത്തിയ അഞ്ചുപേരടങ്ങുന്ന സംഘം മമ്ബറം പുതുഗ്രാമത്തില്‍ ബൈക്കിലെത്തിയ സഞ്ജിത്തിനെ ഭാര്യ അര്‍ഷികയുടെ മുന്നില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍ നിന്ന് ചാക്കില്‍പ്പൊതിഞ്ഞ നിലയില്‍ നാല് വടിവാളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വൈകുന്നതിനാല്‍ ഇവ സഞ്ജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...