മട്ടന്നൂരില്‍ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു ; രണ്ട് പേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂര്‍ : പെട്രോള്‍ പമ്പിനായി കുന്നിടിക്കുന്നതിനിടെ മണ്ണിനടിയില്‍ വീണു തൊഴിലാളി ദാരുണമായി മരിച്ചു. മട്ടന്നൂര്‍ കള ‘റോഡിലാണ് ശനിയാഴ്‌ച്ച ഉച്ചയ്ക്കു ഒരു മണിയോടെ നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. കുന്നിടിഞ്ഞപ്പോള്‍ വീണ മണ്ണിനടിയില്‍ അരമണിക്കൂറോളം ഒരാള്‍ കുടുങ്ങുകയായിരുന്നു. മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയ യുവാവാണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചാവശേരി മണ്ണോറ സ്വദേശി ഷജിത്ത് (33) ആണ് മരണമടഞ്ഞത് പുതുതായി വരുന്ന പെട്രോള്‍ പമ്പിനായി കുന്നിടിച്ചു നിര്‍മ്മാണം നടത്തുന്നതിനിടെയാണ് അപകടം നടന്നത്. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് പുറത്തെടുത്തത്. മട്ടന്നൂര്‍ മേഖലയില്‍ കുന്നിടിച്ചു നിര്‍മ്മാണം നടത്തുന്നതിനെതിരെ നേരത്തെ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ ചിലര്‍ ഇതു അവഗണിച്ചു കൊണ്ടു മുന്‍പോട്ടു പോവുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...