പൂച്ചയെ വളർത്താൻ വീട്ടുകാർ സമ്മതിച്ചില്ല ; യുവഡോക്ടർ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിക്കാത്തതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കി. ഹൈദരാബാദ് അൽവാലിൽ ആണ് സംഭവം. 23 വയസുകാരി പ്രിൻസി ആണ് ആത്മഹത്യ ചെയ്തത്. മാർച്ച് 20നാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടന്ന് അയൽക്കാരും പോലീസും എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. സംഭവത്തിൽ പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പോലീസ് പരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

0
കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന്‌ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ...

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് ; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

0
കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത...

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....