ഹിപ്പോപ്പൊട്ടാമസിൻ്റെ കടിയേറ്റ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: കര്‍ണാടകയിലെ ശിവമോഗ്ഗ താവരെക്കൊപ്പ മൃഗശാലയില്‍ വെച്ച് ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് ഗുരുതര പരിക്കേറ്റ വെറ്ററിനറി സര്‍ജന്‍ മരിച്ചു. ഡോ. സമീക്ഷ റെഡ്ഡിയാണ് (27) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈയിടെയാണ് ഡോ. സമീക്ഷ റെഡ്ഡി മൃഗശാലയില്‍ കരാറടിസ്ഥാനത്തില്‍ നിയമിതയായത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഡോക്ടര്‍ക്ക് ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. സംഭവത്തില്‍ വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ അനുശോചിച്ചു. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി ; റിലയൻസിന് പിഴ

0
ജയ്പൂർ: ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി. റിലയൻസ്...

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ കഴിയില്ലെന്ന് എംഎ ബേബി

0
തിരുവനന്തപുരം: മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ...

പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര്

0
തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും...

14 കാരനെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസാ അധ്യാപകൻ പിടിയിൽ

0
കണ്ണൂർ : 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...