അരൂര്‍ : ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. അരൂര്‍ നെട്ടൂര്‍ നൈമനപറമ്പില്‍ സക്കീറിന്റെ ഭാര്യ സബൂറ (35) ആണ് മരിച്ചത്. തുറവൂരില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും സബൂറ സ്‌കൂട്ടറില്‍ തേവരയിലെ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കുട്ടികള്‍ക്കായി പുസ്തകവും മറ്റും വാങ്ങുന്നതിനായി പോവുകയായിരുന്നു. സബൂറ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സബൂറയെ അരൂര്‍ പോലിസ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍. നെട്ടൂര്‍ സ്വദേശിയായ സക്കീറും കുടുംബവും ഇപ്പോള്‍ ചന്തിരൂരില്‍ വാടകയ്ക്കാണ് താമസം. മക്കള്‍ – ഷെഹര്‍ബന്‍ (8ാം ക്ലാസ് വിദ്യാര്‍ഥി), മെഹറുബാന്‍ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി).