ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലo: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂര്‍ പുലിയൂര്‍ വഞ്ചി നോര്‍ത്ത് ആതിരാലയത്തില്‍ ആതിരയെ (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കുലശേഖരപുരം ഗുരുപ്രീതിയില്‍ സുബിനും ആതിരയും തമ്മിലുള്ള വിവാഹം 2016ലായിരുന്നു. സ്വകാര്യ ചിട്ടിക്കമ്പനിയില്‍ ജീവനക്കാരനായ സുബിന്‍റെ മദ്യപാനത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കരുനാഗപ്പള്ളി സ്റ്റേഷനില്‍ പരാതിയും നിലവിലുണ്ട്. മാതാപിതാക്കള്‍ക്ക് ഒപ്പം ആയിരുന്ന ആതിരയെ മൂന്ന് ആഴ്ച മുന്‍പ് സുബിന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. കഴിഞ്ഞ ദിവസം വൈകീട്ട് ആതിരക്ക് സുഖമില്ലെന്ന് വീട്ടില്‍ വിളിച്ചറിയിച്ചു. സ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കാണുന്നത് ആതിര മരിച്ചു കിടക്കുന്നതാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം : അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ ; മുഖ്യമന്ത്രിയെ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ....