ക്ഷേത്രത്തിന്‌ മുന്നില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ക്ഷേത്രത്തിന്‌ മുന്നില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി. കണ്ടുനിന്ന പ്രവര്‍ത്തകരാകട്ടെ ഇരുവരെയും പിടിച്ചുമാറ്റാന്‍ പോലും മെനക്കെട്ടില്ല. ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി ബി കൃഷ്‌ണകുമാര്‍ , ബിഎംഎസ് ചെങ്ങന്നൂര്‍ ടൗണ്‍ പ്രസിഡന്റ്‌ പി കെ സുരേഷ് എന്നിവരാണ്‌ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്‌ മുന്നില്‍ ഏറ്റുമുട്ടിയത്‌. നാളുകളായി ചെങ്ങന്നൂരില്‍ ബിജെപിക്കുള്ളില്‍ തുടരുന്ന പടലപ്പിണക്കങ്ങളാണ് തെരുവുയുദ്ധത്തിലെത്തിയത്. സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച പ്രശ്നങ്ങളുമുണ്ട്‌. ഉത്സവദിന ചടങ്ങുകള്‍ക്കിടയിലും ഇവര്‍ തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ്‌ ഇരുവരും കിഴക്കേനട ജങ്ഷനില്‍ ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ അടി ആസ്വദിച്ചു കണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചതോടെ നാട്ടുകാര്‍ ഇടപെട്ട്‌ പിരിച്ചുവിടുകയായിരുന്നു. പരിക്കേറ്റ ഇരുവരും ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...