Sunday, May 5, 2024 2:07 pm

മാരക മയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ്  ഐബിയും നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കൊടിയത്തൂരിലെ പന്നിക്കോട് – കുളങ്ങര റോഡിന്  സമീപത്തുനിന്നാണ് ബൈക്കില്‍ 22.6 ഗ്രാം എംഡിഎംഎയുമായി ചെറുവാടി സ്വദേശി നടുകണ്ടി വീട്ടില്‍ അബ്ദു മന്‍സൂറിനെ (40) എക്‌സൈസ്  അറസ്റ്റ് ചെയ്തത്. എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ദേവദാസിന്റെ നേതൃത്വത്തില്‍ നടത്തിയ  പരിശോധനയില്‍ ഐബി ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.എ, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജിത്ത്.വി, ഷംസുദീന്‍.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീനദയാല്‍ എസ്.ആര്‍, സന്ദീപ് എന്‍.എസ്, ബിനീഷ് കുമാര്‍ എ.എം, അഖില്‍.പി, റനീഷ് കെ.പി, അരുണ്‍.എ, ജിത്തു പി.പി, ഡ്രൈവര്‍ അബ്ദുല്‍കരീം എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

വാണിജ്യ അളവിലുള്ള എംഡിഎംഎ കൈവശം വെച്ചാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷയില്‍ കുറയാതെ 20 വര്‍ഷം വരെ തടവ് ശിക്ഷയും  കൂടാതെ ഒരു ലക്ഷം രൂപയില്‍ കുറയാതെ രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും ലഭിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഈയിടെയായി കോഴിക്കോട് ജില്ലയില്‍ മയക്കുമരുന്ന് കണ്ടെടുക്കുന്നത് പതിവാകുകയാണ്. കഞ്ചാവിന് പുറമെ ന്യൂജന്‍ മയക്കുമരുന്നായി എംഡിഎംഎയും പല തവണ പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടവരേറെയും യുവാക്കളാണ്. സ്ത്രീകളടങ്ങുന്ന സംഘവും പിടിയിലായിട്ടുണ്ട്. യുവാക്കളെ ലക്ഷ്യം വെച്ചാണ് മയക്കുമരുന്ന് വിതരണസംഘങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന ഉയര്‍ന്ന അളവിലെത്തിക്കുന്ന മയക്കുമരുന്നുകള്‍ വിതരണക്കാര്‍ക്ക് എത്തിക്കുന്നതിനിടെയാണ് പലരും പിടിയിലായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തി ; നവകേരള ബസിന്റെ വാതിൽ തകരാറില്ലെന്ന് ഗതാഗതവകുപ്പ്

0
സുൽത്താൻബത്തേരി : നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ...

വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യമെന്ന് ഇപി ജയരാജന്‍

0
തിരുവനന്തപുരം: വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിര്‍വാഹക സമിതി തീരുമാനം...

‘കുടുംബത്തിൽ ഭിന്നതയില്ല, അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല’: റോബർട്ട് വദ്ര

0
ന്യൂഡൽഹി : റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന്...

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല ആര്‍എസ്എസ് ബന്ധമുള്ള പോലീസുകാരന്‍ ; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

0
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു...