വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കലയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിൽ. വെട്ടൂർ അഴകൻവിള ലക്ഷംവീട് ഉന്നതിയിൽ റാഷിദ് (38) നെയാണ് വർക്കല പോലീസ് പിടികൂടിയത്. രണ്ട് മീറ്റർ, 1.5 മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് പോലീസ് പുരയിടത്ത് നിന്ന് കണ്ടെടുത്തത്. മാസങ്ങളായി റാഷിദ് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി പരിപാലിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിലെ മറ്റ് കൃഷികൾക്കൊപ്പമായിരുന്നു റാഷിദിന്റെ കഞ്ചാവ് കൃഷിയും.

വർക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് മിന്നൽ പരിശോധന നടത്തിയത്. വീടിന്റെ പുറകുവശത്തുളള കപ്പ, വാഷ കൃഷിക്കിടയിൽ ആയിരുന്നു കഞ്ചാവ് ചെടികൾ. രണ്ടര മീറ്റർ ഉയരമുളള ആറ് ചെടികളാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ എല്ലാ ചെടികളും പിഴുതെടുത്ത് സ്റ്റേഷനിലെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...