യുവതിയുമായി പ്രണയത്തിലായതിൻ്റെ പേരിൽ യുവാവിന് ക്രൂരമായ പീഡനം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായതിൻ്റെ പേരിൽ യുവാവിന് ക്രൂരമായ പീഡനം. മധ്യപ്രദേശിലെ ഭോപ്പാലിൽ 18 വയസുകാരനമായ സോനുവിനെയാണ് രാജസ്ഥാനിലെ ജലവാർ ജില്ലയിൽ വെച്ച് തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കിയത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സോനുവിനെ നിരവധിപേർ ചേ‍ർന്ന് നിഷ്കരുണം മർദിക്കുന്നതും, ബിയർ കുപ്പിയിലാക്കിയ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ജലവാർ ജില്ലയിലെ പുലോറോ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയുമായി സോനു പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പ്, യുവതി വീട് വിട്ട് ഭോപ്പാലിലേക്ക് വരികയും ഇയാൾക്കൊപ്പം താമസം തുടങ്ങുകയും ചെയ്തു. പിന്നീട്, കുടുംബം ഇടപെടുകയും അവരെ രാജസ്ഥാനിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു.

അതിനിടെ സോനുവിന് യുവതിയിൽ നിന്ന് ഒരു കോൾ ലഭിക്കുകയും, തന്നെ കാണാൻ രാജസ്ഥാനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഇയാൾ പുലോറോ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഗ്രാമത്തിലെത്തിയ ഉടനെ യുവതിയുടെ വീട്ടുകാ‍ർ ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മണിക്കൂറുകളോളം തുടർച്ചയായ അക്രമിച്ചു. ഇയാളെ മണിക്കൂറുകളോളം ക്രൂരമായി മർദിക്കുകയും, ചവിട്ടുകയും, ഇടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ശാരീരിക പീഡനത്തിനത്തിനൊപ്പം അപമാനിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു. ക്രൂരതയുടെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തി.

Read Also
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....