തര്‍ക്കത്തിനിടെ മോശം പദപ്രയോഗം – യുവാവിനെ മര്‍ദിച്ച് കഴുത്ത് ഞെരിച്ച് കൊന്നു ; യുവതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മുംബൈ ചെമ്പൂരിൽ താമസിക്കുന്ന സുനിൽ ജാംബുൽക്കറി(33)നെ കൊലപ്പെടുത്തിയ കേസിലാണ് ഉഷ മാനെ(22) കരുണ മാനെ(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായി. സുനിൽ യുവതികളെ ചീത്തവിളിച്ചു. ഇതോടെ യുവതികൾ വടി കൊണ്ട് യുവാവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ യുവാവ് ബോധരഹിതനായതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവാവിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ നിന്നാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി മുംബൈ ആർ.സി.എഫ് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...