പ്ലംബിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായ പൊള്ളല്‍

For full experience, Download our mobile application:
Get it on Google Play

കളമശേരി : പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായ പൊള്ളല്‍. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനാണ് (33) പൊള്ളലേറ്റത്. മൂന്നുനില കെട്ടിടത്തിന് മുകളിലെ ജോലിക്കിടയില്‍ 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതി പ്രവാഹത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

മാരിമുത്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ഒരു വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് അപകടം നടന്നത്. ഇവിടെ കെട്ടിക്കിടന്നിരുന്ന വെള്ളം തട്ടിത്തെറിപ്പിച്ചപ്പോള്‍ 220 കെവി ലൈനില്‍ വീണതാകാം അപകടകാരണമെന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞു.

പ്ലംബിംഗ് ജോലികള്‍ ചെയ്യുന്നതിന് വേണ്ടിയാണ് മാരിമുത്തു കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് പറയുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പലവീടുകളിലെയും വൈദ്യുതോപകരണങ്ങള്‍ നശിച്ചുവെന്നും സമീപവാസികള്‍ പറഞ്ഞു. അമിത വൈദ്യുതി പ്രവാഹത്തില്‍ കെട്ടിടത്തിന്റെ കൈവരിയുടെ കോണ്‍ക്രീറ്റിന്റെ ഒരുഭാഗം തകര്‍ന്നു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...