ഇൻഷുറൻസ് തുകയ്ക്കായി സഹോദരനെ കൊലപ്പെടുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : ഇൻഷുറൻസ് തുകയ്ക്കായി സഹോദരനെ കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ കരീംന​ഗറിലാണ് ക്രൂരസംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 37കാരനായ സഹോദരൻ വെങ്കിടേഷിനെയാണ് 30കാരനായ ഇളയ സഹോദരൻ നരേഷ് കൊലപ്പെടുത്തിയത്. നരേഷും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. നരേഷ് ടിപ്പർ ലോറി ബിസിനസ് നടത്തുന്ന ആളാണ്. ടിപ്പറിന്റെ ഇൻസ്റ്റാൾമെന്റുകൾ അടക്കാൻ കഴിയാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഓഹരി നിക്ഷേപത്തെ തുടർന്നും സാമ്പത്തിക നഷ്ടമുണ്ടായി. ഏകദേശം ഒന്നരക്കോടിയിലധികം രൂപ ഇയാൾക്ക് കടമുണ്ടായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സഹോദരനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക വാങ്ങി കടം വീട്ടാനുള്ള പദ്ധതി രണ്ട് മാസങ്ങൾക്ക് മുമ്പ് നരേഷ് തയ്യാറാക്കിയത്.

രണ്ട് മാസത്തിനിടെ സഹോദരന്റെ പേരിൽ പല കമ്പനികളിൽ നിന്നായി 4,14,00,000 രൂപയുടെ ഇൻഷുറൻസ് പോളിസികളെടുത്തു. അതോടൊപ്പം 20 ലക്ഷം രൂപയുടെ സ്വർണവായ്പയും എടുത്തു. അതിന് ശേഷമാണ് കഴിഞ്ഞ 26ാം തീയതി ലോറി തകരാറിലായെന്ന് പറഞ്ഞ് സഹോദരനെ രാത്രിയിൽ വിളിച്ചുവരുത്തിയത്. ലോറിയുടെ അടിയിൽ കിടക്കാൻ സഹോദരനോട് ആവശ്യപ്പെട്ടു. ലോറി കയറ്റി സഹോദരനെ കൊലപ്പെടുത്തി. അപകടമരണം എന്നാണ് പോലീസിനെയും ഇൻഷുറൻസ് കമ്പനിയെയും നരേഷ് ധരിപ്പിച്ചത്. സ്ഥലത്തെത്തി പരിശോധന നടത്തിയ ലോക്കല്ഡ പോലീസിനും ഇൻഷുറൻസ് കമ്പനിക്കും സംശയങ്ങൾ തോന്നിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുകയുടെ ഇൻഷുറൻസ് പോളിസികൾ ഇയാൾ എടുത്തിട്ടുണ്ടെന്ന് പോലീസിന് മനസിലായത്. ചോദ്യം ചെയ്യലിൽ നരേഷ് കുറ്റം സമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....