കടമായി ചോദിച്ച പണം കൊടുക്കാൻ വിസമ്മതിച്ചതിന് സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കടമായി ചോദിച്ച പണം കൊടുക്കാൻ വിസമ്മതിച്ചതിന് സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ദില്ലിയിലെ ഛത്തർപുറിൽ ഒരു ഫാമിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ 42 കാരൻ സിതാറാമാണ് കൊല്ലപ്പെട്ടത്. കേസിൽ ഫാം ഹൗസിലെ ഡ്രൈവറായ ചന്ദ്ര പ്രകാശ് (47) നെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായി കിടക്കുന്ന ഛത്തർപുറിലെ ഫാം ഹൗസിലാണ് കൊലപാതകം നടന്നത്. സിതാറാമിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിനൊടുവിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.

ഇന്നലെയാണ് സിതാറാമിനെ കാണാനില്ലെന്ന് മെഹ്റോലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. ഇന്നലെ രാവിലെ ഫാം ഹൗസിൻ്റെ പ്രധാന വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. സീതാറാമിനെ ഇവിടെയൊന്നും കാണാതെ വന്നതോടെ രാവിലെ ഇവിടെയെത്തിയ മറ്റ് ജോലിക്കാരാണ് പോലീസിനെ അറിയിച്ചത്. കൊലപാതകം നടന്ന ഫാം ഹൗസിൽ ഗാർഹിക തൊഴിലാളിയായിരുന്നു സിതാറാം. കഴിഞ്ഞ പത്ത് വർഷമായി ഇയാളിവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫാം ഹൗസിൻ്റെ ഉടമ ഇവിടെയല്ല താമസിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...