ചോദിച്ച പണം കൊടുത്തില്ല, പക മൂത്ത് യുവാവ് രണ്ടാനമ്മയെ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ചോദിച്ച പണം കൊടുക്കാത്തതിന് യുവാവ് രണ്ടാനമ്മയെ കുത്തിക്കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണി സെക്ടര്‍ 26 പ്രദേശത്ത് താമസിക്കുന്ന ഷക്കീലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് മുസ്തഫ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബഹാദർഗഡിലെ പഞ്ചർ റിപ്പയർ ഷോപ്പ് ഉടമയായ മുഹമ്മദ് മുർതാസിന്‍റെ  ഭാര്യയാണ് കൊല്ലപ്പെട്ടത്.

മുഹമ്മദ് മുർതസ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളുടെ ആദ്യഭാര്യ ബിഹാറിലാണ് താമസം. മുർതസയുടെ ആദ്യ ഭാര്യയുടെ മകനായ മുഹമ്മദ് മുസ്തഫയ്ക്ക് നേരത്തെ തന്നെ രണ്ടാനമ്മയായ ഷക്കീലയോട് പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ, കുറച്ച് പണം വേണമെന്ന് മുഹമ്മദ് മുസ്തഫ ഷക്കീലയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഷക്കീല പണം നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ മുസ്തഫ കത്തിയുപയോഗിച്ച് ഷക്കീലയെ കുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും പോയ മുസ്തഫയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകകുറ്റം ചുമത്തി കേസ് എടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  പ്രണവ് തയാൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...