മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു. ആലുവ കുട്ടമശ്ശേരി ചൊവ്വര ഫെറിയ്ക്ക് സമീപം ഇറങ്ങര വീട്ടിൽ കെ എ ഷാജിമോനാണ് (32) പരിക്കേറ്റത്. ഇയാളെ എറണാകുളം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോഴിക്കോട് പുതുപ്പാടി തയ്യിൽ വീട്ടിൽ നിയാസ്(34)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ടിപ്പർ ലോറി ഡ്രൈവർമാരായ ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഷാജിമോന്‍റെ വീട്ടിലാണ് നിയാസും താമസിച്ചിരുന്നത്.

ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം വാക്ക് തർക്കം ഉണ്ടായി. തുടർന്ന് ഷാജി മോനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ നിയാസ് ആവശ്യപ്പെട്ടു. സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ഷാജിമോൻ വെട്ടുകത്തിയുമായി നിയാസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ വെട്ടുകത്തി പിടിച്ച് വാങ്ങിയ നിയാസ്, ഷാജിമോനെ വെട്ടിയതായാണ് പോലീസിന്റെ നിഗമനം. ഷാജിമോന്റെ ഇരുകൈകളുടെയും മസിലുകളിലും ഇടത് എളിഭാഗത്തുമാണ് വെട്ടേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.