കൊൽക്കത്തയിൽ മരിച്ച പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊൽക്കത്തയിൽ മരിച്ച പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. പാലാരിവട്ടം പഴശ്ശി റോഡ് വടശേരിയിൽ താമസിക്കുന്ന എസ്ആർഎം റോഡ് ലൈഫ് മെഡിക്കൽസ് ഉടമ ജെബിൻ ജോസിന്‍റെയും ജെസി ജെയിന്റെയും ഏക മകൻ ജുവാൻ ജോസ് ജെബിനാണ് (19) തിങ്കളാഴ്ച മരിച്ചത്. കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കോളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് സമീപം തിങ്കളാഴ്ച രാവിലെ ജുവാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിന്‍റെ മുകളിൽ സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണതാണ് സംഭവമെന്നാണ് അറിയുന്നതെന്നും മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഞായറാഴ്ച കോളേജിൽ നടന്ന പരിപാടിക്ക് ശേഷം രാത്രി വൈകിയാണ് ജുവാനും സുഹൃത്തുക്കളും ഹോസ്റ്റലിൽ എത്തിയത്. ഇതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തില്‍ ബിധാൻ നഗർ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻ ജെബിൻ ജോസ് കൊൽക്കത്തയിലേക്ക് പോയിരുന്നു. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...