പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.  ഇലവുംതിട്ട മെഴുവേലി അയത്തിൽ സനു നിവാസിൽ സജീവന്‍റെ  മകൻ സുനു സജീവ (24) നാണ് ഇലവുംതിട്ട പോലീസിന്റെ  പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവർ ആണ് പ്രതി.   പെൺകുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഈവർഷം ഫെബ്രുവരിയിലാണ് സംഭവം.   ജില്ലാ പോലീസ് മേധാവി  നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡി വൈ എസ്പിയുടെയും നർകോട്ടിക് സെൽ ഡി വൈ എസ് പിയും നേതൃത്വം നൽകി നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഇന്നലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽഎടുക്കുകയായിരുന്നു.

സ്റ്റേഷനിൽ എത്തിച്ച് വിശദമായി  ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന്അറസ്റ്റ് രേഖപ്പെടുത്തി. പോലീസ്   ഇൻസ്‌പെക്ടറെ കൂടാതെ എസ്ഐവിഷ്ണുആർ,  എസ് സി പിഓമാരായ  സന്തോഷ്‌ കുമാർ, രജിൻ,  ധനൂപ്,  പ്രശാന്ത്, സി പി ഓ മാരായ ശ്യാം കുമാർ,  അനിത  എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...