വിഴിഞ്ഞത്ത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡിൽ വാങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ നടുറോഡിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡിൽ വാങ്ങും. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ സുമൻ(38) ആണ് ബുധനാഴ്ച അർധരാത്രിയോടെ മുക്കോലയിലെ ബാറിൽ നടന്ന തർക്കത്തിനൊടുവിൽ സഹോദങ്ങൾ റോഡിലിട്ട് ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയത്. സംഭവത്തിൽ ബാലരാമപുരം ആർ.സി. സ്ട്രീറ്റ് തൊളിയറത്തല സ്വദേശികളും പയറ്റുവിളയിൽ വാടകയ്ക് താമസിക്കുന്ന സഹോദരങ്ങളായ അച്ചു.എസ്.ബാബു (24), അനന്തു എസ്. എസ് (19) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുക

ആക്രമണത്തിൽ സുമന്‍റെ വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും ഇത് ശ്വാസകോശത്തിലടക്കം കുത്തിക്കയറിയാണ് മരിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം, ബുധനാഴ്ച രാത്രി 12-ഓടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലുള്ള സ്വകാര്യ ബാറിന് മുന്നിലുള്ള സർവീസ് റോഡിലാണ് സുമൻ കൊല്ലപ്പെട്ടത്. അച്ചുവും സുമനും തമ്മിൽ ഇതിനു സമീപത്തെ ബാറിൽ വെച്ച് സംഘട്ടനമുണ്ടായെന്നും ഈ വിവരമറിഞ്ഞെത്തിയ സഹോദരൻ അനന്തു അച്ചുവിനൊപ്പം ചേർന്ന് സുമനെ മർദിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് പേർ ചേർന്നുള്ള കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയുള്ള മർദ്ദനം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ബാറിൽ അച്ചുവിന് മർദനമേറ്റ കാര്യം ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അനന്തുവിനെ വിളിച്ചറിയിച്ചത്. സുമനും അച്ചുവും തമ്മിൽ മുൻപരിചയമില്ലെന്നും ഇരുവരോടൊപ്പം ബാറിലെത്തിയവർ തമ്മിലുണ്ടായ സംഘർഷമാണ് അതിക്രൂരമായ കൊലപാതകത്തിലെത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...